ഇനിപ്പറയുന്നവയിൽ പരിമിതപ്പെടുത്താതെ, ഒരു സോഫ്റ്റ്‌വെയർ അപ്ഡേറ്റിൽ ഉൾപ്പെടാവുന്നത്
നിങ്ങളുടെ ഉപകരണത്തിൽ നിന്ന് മികച്ച പ്രയോജനം ലഭിക്കുന്നതിന്, ദയവായി നിങ്ങളുടെ ഉപകരണം കാലികമാക്കി സൂക്ഷിക്കുകയും പതിവായി സോഫ്റ്റ്‌വെയർ അപ്ഡേറ്റുകൾക്കായി പരിശോധിക്കുകയും ചെയ്യുക.

Galaxy A16 5G (SM-A166M)


ബിൽഡ് നമ്പർ : A166MUBU3BYEC
Android പതിപ്പ് : V(Android 15)
റിലീസ് തീയതി : 2025-07-01
സുരക്ഷാ പാച്ച് നില : 2025-05-01
One UI 7.0 അപ്‌ഗ്രേഡ് (ആൻഡ്രോയ്ഡ് 15)



ഗംഭീരമായ പുതിയ രൂപഭാവം

ദൃശ്യപരമായ മെച്ചപ്പെടുത്തലുകൾ
കൂടുതൽ സങ്കീർണ്ണവും സവിശേഷവുമായ ഒരു രൂപഭാവം ആസ്വദിക്കുക. ബട്ടണുകൾ, മെനുകൾ, അറിയിപ്പുകൾ, നിയന്ത്രണ ബാറുകൾ എന്നിവ ഉൾപ്പെടെയുള്ള പ്രധാന ഘടകങ്ങൾ കൂടുതൽ നന്നായി പ്രയോജനപ്പെടുന്നതിന് One UI 7 അതിശയകരമായ ഒരു പുനർരൂപകൽപ്പന അവതരിപ്പിക്കുന്നു, ഇത് വളവുകളും വൃത്തങ്ങളും ഉപയോഗിച്ച് കൂടുതൽ സ്ഥിരതയുള്ളൊരു ദൃശ്യാനുഭവം നൽകുന്നു. മനോഹരമായ പുതിയ നിറങ്ങൾ, സോഫ്‌റ്റായ ആനിമേഷനുകൾ, One UI-ക്ക് മാത്രമുള്ള ഒരു നൂതന മങ്ങൽ ഇഫക്‌റ്റ് എന്നിവ വിവര ശ്രേണി കൂടുതൽ വ്യക്തമാക്കുകയും പ്രധാനപ്പെട്ട വിവരങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ നിങ്ങളെ സഹായിക്കുകയും ചെയ്യുന്നു.

പുനർരൂപകൽപ്പന ചെയ്‌തിരിക്കുന്ന ഹോം സ്‌ക്രീൻ
നിങ്ങൾക്ക് ആവശ്യമുള്ള ആപ്പ് തിരിച്ചറിയുന്നത് എളുപ്പമാക്കുന്ന പുതിയ ദൃശ്യപരമായ മെറ്റാഫറുകളും (രൂപകങ്ങളും) നിറ സ്‌കീമുകളും ഉള്ളതിനാൽ, നിങ്ങളുടെ ഹോം സ്‌ക്രീനിൽ പുതിയ ആപ്പ് ഐക്കണുകൾ മികച്ചതായി കാണപ്പെടും. കൂടുതൽ നിറമുള്ള ചിത്രങ്ങളും കൂടുതൽ സ്ഥിരതയുള്ള ലേഔട്ടുകളും ഉപയോഗിച്ച് വിജറ്റുകൾ പൂർണ്ണമായും പുനർരൂപകൽപ്പന ചെയ്‌തിരിക്കുന്നു. നിങ്ങളുടെ ഹോം സ്‌ക്രീനിലെ ഫോൾഡറുകൾ വലുതാക്കാൻ കഴിയുമെന്നതിനാൽ, ആദ്യം ഫോൾഡർ തുറക്കാതെ തന്നെ നിങ്ങൾക്ക് ആപ്പുകൾ തൽക്ഷണം ആക്‌സസ് ചെയ്യാൻ കഴിയും.

ലളിതമാക്കിയ ഹോം സ്‌ക്രീൻ ഗ്രിഡ്
നിങ്ങളുടെ ഹോം സ്‌ക്രീൻ ഇപ്പോൾ മുമ്പത്തേക്കാൾ മികച്ചതായി കാണപ്പെടുന്നു. പുതിയൊരു സ്റ്റാൻഡേർഡ് ഗ്രിഡ് ലേഔട്ട് സംഗതികൾ അടുക്കും ചിട്ടയോടും പരിപാലിക്കുകയും സ്റ്റാൻഡേർഡ് വലുപ്പങ്ങളിൽ One UI വിജറ്റുകൾ ഉപയോഗിക്കുന്നത് എളുപ്പമാക്കുകയും ചെയ്യുന്നു.

മെച്ചപ്പെടുത്തിയ ഹോം സ്‌ക്രീൻ ലാൻഡ്‌സ്‌കേപ്പ് വ്യൂ
നിങ്ങളുടെ ഫോൺ തിരശ്ചീനമായി ഉപയോഗിക്കുമ്പോൾ പോലും നിങ്ങളുടെ ഹോം സ്‌ക്രീനിന് കൂടുതൽ സ്ഥിരതയുള്ളൊരു രൂപഭാവം കരസ്ഥമാക്കുക. ലാൻഡ്‌സ്‌കേപ്പ് വ്യൂവിൽ വിജറ്റുകൾക്ക് ഇപ്പോൾ സമാനമായ വീക്ഷണാനുപാതം ഉണ്ട്, കൂടാതെ ടെക്‌സ്റ്റ് ലേബലുകൾ ഐക്കണുകൾക്ക് അരികിലല്ലാതെ, താഴെയാണ് ദൃശ്യമാവുക.

നിങ്ങളുടെ ആപ്പും വിജറ്റ് ശൈലിയും ഇച്ഛാനുസൃതമാക്കുക
നിങ്ങളുടെ ഹോം സ്‌ക്രീൻ നിങ്ങൾക്ക് ഇഷ്ടമുള്ള രീതി കാണിക്കുന്ന രീതിയിൽ മാറ്റുക. ആപ്പ് ഐക്കണുകളുടെ വലുപ്പം ക്രമപ്പെടുത്താനും ആപ്പ് ഐക്കണുകൾക്കും ഫീച്ചർ ചെയ്യപ്പെടുന്ന വിജറ്റുകൾക്കും താഴെയുള്ള ടെക്‌സ്റ്റ് ലേബലുകൾ കാണിക്കണോ വേണ്ടയോ എന്ന് തിരഞ്ഞെടുക്കാനും ഇപ്പോൾ നിങ്ങൾക്ക് കഴിയും. ഓരോ വിജറ്റിനുമുള്ള ക്രമീകരണങ്ങളിൽ നിങ്ങൾക്ക് ആകൃതിയും പശ്ചാത്തല നിറവും സുതാര്യതയും ക്രമപ്പെടുത്താനും കഴിയുന്നതാണ്.



ലോക്ക് സ്ക്രീൻ

Now bar ഉപയോഗിച്ച് പ്രധാനപ്പെട്ട ചുമതലകൾക്ക് മേൽ നിയന്ത്രണം നേടുക
നിങ്ങൾക്ക് ആവശ്യമായ വിവരങ്ങൾ ഇപ്പോൾ തന്നെ പരിശോധിച്ച് നിങ്ങളുടെ ഫോൺ അൺലോക്ക് ചെയ്യാതെ തന്നെ അത്യാവശ്യ സവിശേഷതകൾ ആരംഭിക്കുക. നിങ്ങളുടെ ലോക്ക് സ്ക്രീനിന്റെ താഴെയുള്ള Now ബാറിൽ നടന്നുകൊണ്ടിരിക്കുന്ന ചുമതലകൾ ദൃശ്യമാകും, അതിനാൽ നിങ്ങൾക്ക് പ്രധാന വിവരങ്ങൾ വേഗത്തിൽ പരിശോധിക്കാൻ കഴിയും. മീഡിയ നിയന്ത്രണങ്ങൾ, സ്റ്റോപ്പ്‌വാച്ച്, ടൈമർ, ശബ്ദ റെക്കോർഡർ, Samsung Health എന്നിവയും അതിലേറെയും വിവരങ്ങളിൽ ഉൾപ്പെടുന്നു.


കൂടുതൽ വിജറ്റുകളും എളുപ്പവഴികളും
നിങ്ങളുടെ ഫോൺ ലോക്ക് ചെയ്‌തിരിക്കുമ്പോൾ പോലും നിങ്ങൾക്ക് ഇപ്പോൾ കൂടുതൽ കാണാനും കൂടുതൽ കാര്യങ്ങൾ ചെയ്യാനും കഴിയും. നിങ്ങളുടെ ഗാലറിയിൽ നിന്നുള്ള ചിത്രങ്ങളും സ്റ്റോറികളും കാണിക്കാൻ ഒരു വിജറ്റ് ചേർക്കുക, അല്ലെങ്കിൽ ഒരു ദ്രുത സ്വൈപ്പ് ഉപയോഗിച്ച് QR കോഡ് സ്കാനർ തുറക്കുന്ന ഒരു എളുപ്പവഴി പരീക്ഷിച്ചുനോക്കുക.



ദ്രുത പാനലും അറിയിപ്പുകളും

പ്രത്യേക അറിയിപ്പും ദ്രുത പാനലുകളും
ദ്രുത ക്രമീകരണങ്ങൾക്കായുള്ള കൂടുതൽ ഇടം ഉപയോഗിച്ച് നിങ്ങൾക്ക് ആവശ്യമുള്ള പാനൽ തൽക്ഷണം ആക്‌സസ് ചെയ്യുക. ദ്രുത ക്രമീകരണങ്ങളുടെ പാനൽ തുറക്കാൻ സ്‌ക്രീനിന്റെ മുകളിൽ വലത് കോണിൽ നിന്ന് താഴേക്ക് സ്വൈപ്പ് ചെയ്യുക. അറിയിപ്പ് പാനൽ തുറക്കാൻ സ്‌ക്രീനിന്റെ മുകളിൽ മറ്റെവിടെ നിന്നും താഴേക്ക് സ്വൈപ്പ് ചെയ്യുക.

നിങ്ങളുടെ ദ്രുത പാനൽ ഇച്ഛാനുസൃതമാക്കുക
നിങ്ങൾക്ക് യോജിക്കുന്ന ദ്രുത പാനൽ ലേഔട്ട് സൃഷ്ടിക്കുക. ‘എഡിറ്റ് ചെയ്യുക’ മോഡിൽ പ്രവേശിക്കുന്നതിന് ദ്രുത പാനലിന്റെ മുകളിലുള്ള പെൻസിൽ ഐക്കണിൽ ടാപ്പ് ചെയ്യാം, തുടർന്ന് നിങ്ങളുടെ മുൻഗണനകളുമായി ഒത്തുപോകുന്നതിന് ബട്ടണുകളും നിയന്ത്രണങ്ങളും മുകളിലേക്കും താഴേക്കും നീക്കാം.

തത്സമയ അറിയിപ്പുകൾ
ഇപ്പോൾ എന്താണ് സംഭവിക്കുന്നതെന്നതിന് മുകളിൽ നിയന്ത്രണം നേടുക. ടൈമറുകളും ശബ്‌ദ റെക്കോർഡിംഗുകളും വ്യായാമങ്ങളും പോലുള്ള നിലവിലുള്ള പ്രവർത്തനങ്ങളുടെ പുരോഗതി തത്സമയ അറിയിപ്പുകൾ നിങ്ങളെ കാണിക്കുന്നതിനാൽ നിങ്ങൾക്ക് അവയുമായി ബന്ധപ്പെട്ട ദ്രുത നടപടികൾ കൈക്കൊള്ളാവുന്നതാണ്. ലോക്ക് സ്‌ക്രീനിലെ Now bar-ലും സ്റ്റാറ്റസ് ബാറിലും അറിയിപ്പ് പാനലിന്റെ മുകളിലും തത്സമയ അറിയിപ്പുകൾ ദൃശ്യമാകും.

പുതിയ അറിയിപ്പ് ലേഔട്ട്
അറിയിപ്പുകളിലെ ഐക്കണുകൾ ഇപ്പോൾ നിങ്ങളുടെ ഹോം സ്‌ക്രീനിൽ ദൃശ്യമാകുന്ന ഐക്കണിന് സമാനമാണ്, ഇത് ഓരോ അറിയിപ്പും ഏത് ആപ്പാണ് അയച്ചതെന്ന് തിരിച്ചറിയുന്നത് എളുപ്പമാക്കുന്നു. ഗ്രൂപ്പ് ചെയ്‌തിരിക്കുന്ന അറിയിപ്പുകൾ കാർഡുകളുടെ ഒരു കൂട്ടം ആയി ദൃശ്യമാകും. ഗ്രൂപ്പിലെ എല്ലാ അറിയിപ്പുകളും കാണിക്കാൻ ഒരു സ്റ്റാക്കിൽ ടാപ്പ് ചെയ്യുക.



ഉപകാരപ്രദമായ വിവരങ്ങൾ തൽക്ഷണം ആക്‌സസ് ചെയ്യുക

Google Gemini ആക്‌സസ് ചെയ്യാൻ സൈഡ് ബട്ടൺ അമർത്തിപ്പിടിക്കുക
കോർണർ സ്വൈപ്പ് ഉപയോഗിക്കുന്നതിന് പകരം Google Gemini അല്ലെങ്കിൽ മറ്റ് ഡിജിറ്റൽ അസിസ്റ്റന്റ് ആപ്പ് വേഗത്തിൽ ആക്‌സസ് ചെയ്യുന്നതിനുള്ള പുതിയൊരു വഴിയാണ് സൈഡ് ബട്ടൺ. ക്രമീകരണങ്ങളിൽ സൈഡ് ബട്ടൺ എന്താണ് ചെയ്യുന്നതെന്ന് നിങ്ങൾക്ക് മാറ്റാവുന്നതാണ്.

ഒരു ചോദ്യം ഉപയോഗിച്ച് ഒന്നിലധികം ചുമതലകൾ പൂർത്തിയാക്കുക
കലണ്ടർ, കുറിപ്പുകൾ, Reminder, ക്ലോക്ക് പോലുള്ള Samsung Apps-മായി Google Gemini ഇപ്പോൾ തടസ്സങ്ങളൊന്നും വരാത്ത തരത്തിൽ സംയോജിപ്പിച്ചിരിക്കുന്നു. ഒരു ലളിതമായ കമാൻഡ് ഉപയോഗിച്ച് Gemini-യിൽ നിന്നുള്ള വിവരങ്ങൾ ഉപയോഗിച്ച് നിങ്ങൾക്ക് ഈ ആപ്പുകളിൽ ചുമതലകൾ പൂർത്തിയാക്കാവുന്നതാണ്. Google Gemini-യോട് ഒരു YouTube വീഡിയോയെ കുറിച്ച് ചോദിച്ചുകൊണ്ട് ശ്രമിക്കുക, ഫലം Samsung Notes-ൽ സംരക്ഷിക്കുകയോ നിങ്ങളുടെ പ്രിയപ്പെട്ട സ്‌പോർട്‌സ് ടീമിന്റെ ഷെഡ്യൂൾ കണ്ടെത്തി ഗെയിമുകൾ നിങ്ങളുടെ കലണ്ടറിൽ ചേർക്കാൻ Google Gemini-യോട് ആവശ്യപ്പെട്ടുകൊണ്ട് ശ്രമിക്കുകയോ ചെയ്യുക.

വട്ടം വരയ്‌ക്കുക, കണ്ടെത്തുക. കേൾക്കുക, കണ്ടെത്തുക
Google ഉപയോഗിച്ച് തിരയുന്നതിന് വട്ടം വരയ്‌ക്കുന്നത് നിങ്ങളുടെ സ്‌ക്രീനിൽ എന്തും തിരയാനും AI അവലോകനങ്ങൾ ഉപയോഗിച്ച് വിവരങ്ങൾ വേഗത്തിൽ നേടാനും നിങ്ങളെ അനുവദിക്കുന്നു. ചിത്രങ്ങളോ വീഡിയോകളോ ടെക്‌സ്റ്റോ ഉൾപ്പെടെ ഒരു വസ്‌തുവിൽ വട്ടം വരയ്‌ക്കുക, നിങ്ങൾക്ക് ഉടനടി ഫലങ്ങൾ ലഭിക്കും. നിങ്ങൾ പൊടുന്നനെ കേൾക്കുന്ന ഒരു പാട്ടിനെ കുറിച്ച് അറിയുന്നതിന് പോലും, ആപ്പുകൾ മാറ്റാതെ തന്നെ, നിങ്ങൾക്ക് തിരയാൻ കഴിയും.



എളുപ്പത്തിൽ ചിത്രങ്ങളെടുക്കുക

പുതിയ ക്യാമറ ലേഔട്ട്
നിങ്ങൾക്ക് ആവശ്യമുള്ള സവിശേഷതകൾ കണ്ടെത്തുന്നത് എളുപ്പമാക്കുന്നതിനും നിങ്ങൾ എടുക്കുന്ന ചിത്രത്തിന്റെയോ റെക്കോർഡ് ചെയ്യുന്ന വീഡിയോയുടെയോ വ്യക്തമായ പ്രിവ്യൂ നൽകുന്നതിനും ക്യാമറ ബട്ടണുകളും നിയന്ത്രണങ്ങളും മോഡുകളും പുനഃക്രമീകരിച്ചിരിക്കുന്നു.

മോഡ് തിരഞ്ഞെടുക്കൽ മെച്ചപ്പെടുത്തലുകൾ
‘കൂടുതൽ മോഡുകൾ’ മെനു പുനർരൂപകൽപ്പന ചെയ്‌തിരിക്കുന്നു. മുഴുവൻ സ്‌ക്രീനും നിറയുകയും ക്യാമറ കാഴ്ച തടയുകയും ചെയ്യുന്നത് ഒഴിവാക്കുന്നതിന്, സ്‌ക്രീനിന്റെ അടിഭാഗം മാത്രം ഉൾക്കൊള്ളുന്ന ഒരു ചെറിയ പോപ്പ്-അപ്പിൽ നിന്ന് നിങ്ങൾക്ക് ഇപ്പോൾ ഒരു മോഡ് തിരഞ്ഞെടുക്കാവുന്നതാണ്.

മെച്ചപ്പെടുത്തിയ സൂം നിയന്ത്രണങ്ങൾ
ശരിയായ സൂം ലെവൽ തിരഞ്ഞെടുക്കുന്നത് ഇപ്പോൾ എളുപ്പമാണ്. ഡിഫോൾട്ടായി 2x സൂം ബട്ടൺ ഇപ്പോൾ ലഭ്യമാണ്, നിങ്ങൾ ഒരു ലെൻസ് തിരഞ്ഞെടുത്തതിന് ശേഷം അധിക സൂം ഓപ്ഷനുകൾ ദൃശ്യമാകും.

അപ്‌ഗ്രേഡ് ചെയ്‌തിരിക്കുന്ന ഫിൽട്ടർ അനുഭവം
ക്യാമറ ഫിൽട്ടറുകൾ പൂർണ്ണമായും നവീകരിച്ചിരിക്കുന്നു. പുതിയ ഫിൽട്ടറുകൾ ഇപ്പോൾ ലഭ്യമാണ്, നിലവിലുള്ള ഫിൽട്ടറുകൾ മെച്ചപ്പെടുത്തിയിരിക്കുന്നു. ഓരോ ഫിൽട്ടറും തീവ്രതയുടെയും നിറ താപനിലയുടെയും കോൺ‌ട്രാസ്റ്റിന്റെയും സാച്ചുറേഷന്റെയും മികച്ച ക്രമപ്പെടുത്തലുകൾ അനുവദിക്കുന്നു, ഇത് നിങ്ങൾ ആഗ്രഹിക്കുന്ന രൂപഭാവം ലഭിക്കുന്നത് എളുപ്പമാക്കുന്നു.

തികവുറ്റ ഷോട്ട് ലൈനപ്പ് ചെയ്യുക
ഗ്രിഡ് ലൈനുകളും നിലകളും ഉപയോഗിച്ച് ക്യാമറയുടെ സ്ഥാനം ക്രമപ്പെടുത്തുന്നതിന് സഹായം കരസ്ഥമാക്കുക. ഗ്രിഡ് ലൈനുകൾ ഇപ്പോൾ തിരശ്ചീന ലെവലിൽ നിന്ന് പ്രത്യേകമായി ഓണാക്കാനും ഓഫാക്കാനും കഴിയും. ഒരു ലംബമായ ലെവൽ കാണിക്കുന്നതിനുള്ള പുതിയൊരു ഐച്ഛികവുമുണ്ട്.



നിങ്ങളുടെ സവിശേഷ നിമിഷങ്ങൾ ആസ്വദിക്കുക

ഫ്രീ-ഫോം കൊളാഷുകൾ
ഗാലറിയിലെ കൊളാഷുകൾക്കായി മുമ്പേ ക്രമീകരിച്ച ലേഔട്ടുകൾക്കും അപ്പുറത്തേക്ക് പോകുക. നിങ്ങളുടെ സ്വന്തം സവിശേഷ ലേഔട്ട് സൃഷ്ടിക്കുന്നതിന് നിങ്ങളുടെ കൊളാഷിലെ ചിത്രങ്ങളുടെ വലുപ്പം, സ്ഥാനം, തിരിക്ക ൽ എന്നിവ ഇപ്പോൾ ക്രമീകരിക്കാവുന്നതാണ്.

സ്റ്റോറികളിലെ കൊളാഷുകൾ എഡിറ്റ് ചെയ്യുക
നിങ്ങളുടെ സ്റ്റോറിയുടെ കൊളാഷ് നിങ്ങൾക്ക് ഇഷ്ടമനുസരിച്ച് കാണുന്ന രീതിയിൽ ആക്കുക. സ്റ്റോറികളിൽ സൃഷ്ടിച്ച കൊളാഷുകൾ എഡിറ്റ് ചെയ്യാൻ നിങ്ങൾക്ക് ഇപ്പോൾ പൂർണ്ണ നിയന്ത്രണമുണ്ട്. ചിത്രങ്ങൾ റീപ്ലേസ് ചെയ്യുക, ചിത്രങ്ങൾ നീക്കം ചെയ്യുക അല്ലെങ്കിൽ ചേർക്കുക, അല്ലെങ്കിൽ സ്ഥാനവും വലുപ്പവും ക്രമപ്പെടുത്തുക.



നിങ്ങളുടെ ആരോഗ്യം നിയന്ത്രിക്കുക

ഏകാഗ്രതയോടെ തുടരുക
Samsung Health-ലെ പുതിയ ഏകാഗ്രത സവിശേഷത നിങ്ങളുടെ ദൈനംദിന ജീവിതത്തിൽ സമ്മർദ്ദവും ഉത്കണ്ഠയും നിയന്ത്രിക്കാൻ സഹായിക്കും. നിങ്ങളുടെ മൂഡുകളുടെയും വികാരങ്ങളുടെയും ട്രാക്ക് സൂക്ഷിക്കുകയും ശ്വസന വ്യായാമങ്ങളും ധ്യാനവും പരിശീലിക്കുകയും മറ്റും ചെയ്യുക.

പുതിയ Samsung Health ബാഡ്‌ജുകൾ
Samsung Health-ൽ പുതിയ ബാഡ്‌ജുകൾ നേടുന്ന മുറയ്‌ക്ക് പ്രചോദനത്തോടെ തുടരുകയും നിങ്ങളുടെ ആരോഗ്യ ലക്ഷ്യങ്ങൾക്കായി പ്രവർത്തിക്കുകയും ചെയ്യുക. ഊർജ്ജ സ്കോർ, വ്യായാമം, പ്രവർത്തനം, ഭക്ഷണം, വെള്ളം, ശരീര ഘടന എന്നിവയ്‌ക്കും അതിലേറെ കാര്യങ്ങൾക്കുമായി പുതിയ ബാഡ്‌ജുകൾ നേടുന്നതിന് സ്വയം വെല്ലുവിളിക്കുക.



നിങ്ങളുടെ ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കുക

ചെറുതാക്കിയിരിക്കുന്ന ആപ്പുകൾക്കുള്ള പ്രിവ്യൂകൾ
ഒരേ ആപ്പിൽ നിന്നുള്ള ഒന്നിലധികം പോപ്-അപ്പ് വിൻഡോകൾ ചെറുതാക്കുമ്പോൾ, അവ ഒരൊറ്റ ഐക്കണിലേക്ക് സംയോജിപ്പിക്കപ്പെടും. ഐക്കണിൽ ടാപ്പ് ചെയ്യുക, നിങ്ങൾക്ക് ആവശ്യമുള്ള വിൻഡോ എളുപ്പത്തിൽ തിരഞ്ഞെടുക്കാൻ അനുവദിച്ചുകൊണ്ട് ആപ്പിൽ നിന്ന് തുറന്നിരിക്കുന്ന എല്ലാ വിൻഡോകളുടെയും പ്രിവ്യൂ കാണിക്കും.

നിങ്ങളുടെ അലാറങ്ങൾ ഗ്രൂപ്പ് ചെയ്യുക
നിങ്ങൾ ക്ലോക്ക് ആപ്പിൽ ഒരുമിച്ച് നിയന്ത്രിക്കാൻ ആഗ്രഹിക്കുന്ന അലാറങ്ങളുടെ ഗ്രൂപ്പുകൾ സൃഷ്ടിക്കുക. ഒരൊറ്റ ടാപ്പ് ഉപയോഗിച്ച് നിങ്ങൾക്ക് ഒരു ഗ്രൂപ്പിലെ എല്ലാ അലാറങ്ങളും ഓഫാക്കാവുന്നതാണ്.

നിങ്ങളുടെ എല്ലാ അലാറങ്ങളും ഒരേ വോളിയത്തിൽ നിലനിർത്തുക
കൂടുതൽ ലളിതമായ സജ്ജീകരണത്തിനായി, നിങ്ങളുടെ എല്ലാ അലാറങ്ങളും ഡിഫോൾട്ടായി ഒരേ വോളിയം ഉപയോഗിക്കും. ഓരോ അലാറത്തിനും വ്യത്യസ്‌ത വോളിയങ്ങൾ ക്രമീകരിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, നിങ്ങൾക്ക് ഇത് ക്ലോക്ക് ക്രമീകരണങ്ങളിൽ തിരഞ്ഞെടുക്കാം.

മെച്ചപ്പെടുത്തിയ ഫയൽ തിരഞ്ഞെടുപ്പ്
വിവിധ ആപ്പുകളിൽ ഫയലുകൾ അറ്റാച്ച് ചെയ്യുന്നതും തിരഞ്ഞെടുക്കുന്നതും പുതിയ ഫയൽ പിക്കർ എളുപ്പമാക്കുന്നു. വ്യത്യസ്‌ത സംഭരണ ലൊക്കേഷനുകൾക്കും വിഭാഗങ്ങൾക്കും ഇടയിൽ മാറുന്നത് എളുപ്പമാണ്, കൂടാതെ നിങ്ങൾക്ക് ശരിയായ ഫയലുകൾ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ പ്രിവ്യൂകൾ കാണിക്കപ്പെടുന്നു.

ദിനചര്യകൾക്കായുള്ള വിപുലമായ ഐച്ഛികങ്ങൾ
നിങ്ങൾക്ക് ആവശ്യമുള്ളതെന്തും ചെയ്യാൻ നിങ്ങളുടെ ഫോൺ പ്രോഗ്രാം ചെയ്യുക. ‘ഈഫ്-എൽസ്’ ലോജിക്കും വേരിയബിളുകളായി ഡാറ്റ കരസ്ഥമാക്കാനുള്ള ശേഷിയും ഉള്ളതിനാൽ ദിനചര്യകൾ മുമ്പെന്നത്തേക്കാളും ശക്തമാണ്.



ചുമതലകളും ഇവന്റുകളും പ്ലാൻ ചെയ്യുക

കലണ്ടർ ഇവന്റുകൾ എളുപ്പത്തിൽ റീഷെഡ്യൂൾ ചെയ്യുക
ഇവന്റ് തീയതി മാറ്റുന്നതിന് മാസ കാഴ്‌ചയിൽ നിങ്ങളുടെ കലണ്ടറിൽ ഒരു ഇവന്റ് ഒരു തീയതിയിൽ നിന്ന് മറ്റൊന്നിലേക്ക് വലിച്ചിടുക.

വിജറ്റുകളിൽ പ്രത്യേക കലണ്ടറുകൾ കാണിക്കുക
നിങ്ങളുടെ കലണ്ടർ വിജറ്റുകളിൽ ഏതൊക്കെ കലണ്ടറുകൾ ദൃശ്യമാകും എന്നതിൽ ഇപ്പോൾ നിങ്ങൾക്ക് കൂടുതൽ നിയന്ത്രണമുണ്ട്. നിങ്ങൾക്ക് ഒരു കലണ്ടർ മാത്രം തിരഞ്ഞെടുത്ത് നിങ്ങളുടെ ഹോം സ്‌ക്രീനിൽ അതിൽ നിന്ന് ഇവന്റുകൾ മാത്രം കാണിക്കാം, അല്ലെങ്കിൽ ഓരോന്നിലും വ്യത്യസ്‌ത കലണ്ടറുള്ള 2 പ്രത്യേക കലണ്ടർ വിജറ്റുകൾ സൃഷ്ടിക്കാം.

ഒരു പ്രധാന ഇവന്റ് വരെ എത്ര ദിവസങ്ങളെന്ന് എണ്ണുക
നിങ്ങളുടെ കലണ്ടറിലെ ഒരു ഇവന്റിനായി ഒരു കൗണ്ട്‌ഡൗൺ വിജറ്റ് സൃഷ്‌ടിക്കുന്നത് മുമ്പത്തേക്കാളും ഏറെ എളുപ്പമാണ്. ഇവന്റ് വിശദാംശങ്ങളിലേക്ക് പോകുക, തുടർന്ന് ‘കൂടുതൽ ഐച്ഛികങ്ങൾ’ മെനുവിൽ നിന്ന് കൗണ്ട്‌ഡൗൺ വിജറ്റ് ചേർക്കുക തിരഞ്ഞെടുക്കുക. നിങ്ങളുടെ ജന്മദിനം, വാർഷികം, അവധിക്കാലം അല്ലെങ്കിൽ നിങ്ങൾ തിരഞ്ഞെടുക്കുന്ന മറ്റേതെങ്കിലും ഇവന്റ് വരെയുള്ള ദിവസങ്ങളുടെ എണ്ണം കാണിക്കുന്ന ഒരു വിജറ്റ് നിങ്ങളുടെ ഹോം സ്‌ക്രീനിൽ ദൃശ്യമാകും.

ഒരു കലണ്ടറിൽ നിന്ന് മറ്റൊന്നിലേക്ക് എല്ലാ ഇവന്റുകളും മാറ്റുക
ഇവന്റുകൾ ഒരു സമയം ഓരോന്ന് എന്ന നിലയിൽ മാറ്റുന്നതിന്റെ ബുദ്ധിമുട്ട് ഒഴിവാക്കുക. നിങ്ങളുടെ ഫോണിലെ കലണ്ടറിൽ നിന്ന് എല്ലാ ഇവന്റുകളും ഒരു ക്ലൗഡ് അധിഷ്ഠിത കലണ്ടറിലേക്ക് മാറ്റുന്നത് പോലെ, എല്ലാ ഇവന്റുകളും ഇപ്പോൾ ഒരു കലണ്ടറിൽ നിന്ന് മറ്റൊന്നിലേക്ക് മാറ്റാവുന്നതാണ്.

Reminders ആവർത്തിക്കുന്നതിനുള്ള കൂടുതൽ ഐച്ഛികങ്ങൾ
നിങ്ങൾ ഒരു ആവർത്തിക്കുന്ന Reminder സൃഷ്ടിക്കുമ്പോൾ, ആവർത്തിക്കുന്നതിന് ഒന്നിന് പകരം ഒന്നിലധികം തീയതികൾ ഇപ്പോൾ നിങ്ങൾക്ക് തിരഞ്ഞെടുക്കാവുന്നതാണ്.

മെച്ചപ്പെടുത്തിയ ദ്രുത ചേർക്കൽ മെനു
Reminders വേഗത്തിൽ സൃഷ്ടിക്കുന്നത് ഇപ്പോൾ എളുപ്പമാണ്. ഇപ്പോൾ ദ്രുത ചേർക്കൽ മെനു സമയത്തിനും ലൊക്കേഷനും അനുയോജ്യമായ മുമ്പേ ക്രമീകരിച്ച ഐച്ഛികങ്ങൾ നൽകുന്നു.

നിങ്ങളുടെ പൂർത്തിയാക്കിയ Reminders കൈകാര്യം ചെയ്യുക
നിങ്ങളുടെ Reminder ലിസ്റ്റിൽ എല്ലാം കൂടിക്കലർന്നിരിക്കുന്നത് നീക്കം ചെയ്യുന്നത് എളുപ്പമാണ്. ഒരു നിശ്ചിത സമയത്തിന് ശേഷം, പൂർത്തിയാക്കിയ Reminders സ്വയമേവ ഇല്ലാതാക്കുന്നതിന് പുതിയൊരു ക്രമീകരണം നിങ്ങളെ അനുവദിക്കുന്നു. പൂർത്തിയാക്കിയ Reminders നിങ്ങൾക്ക് ഡ്യൂപ്ലിക്കേറ്റ് ചെയ്യാനും കഴിയും, അതുവഴി എല്ലാ വിവരങ്ങളും വീണ്ടും നൽകാതെ തന്നെ അവ വീണ്ടും ഉപയോഗിക്കാനാകും.



ബന്ധിപ്പിക്കുകയും പങ്കിടുകയും ചെയ്യുക

ചുറ്റുവട്ട ഉപകരണങ്ങളിലേക്ക് എളുപ്പത്തിൽ ബന്ധിപ്പിക്കുക
ടിവികൾ, ടാബ്‌ലറ്റുകൾ, PC-കൾ, വാച്ചുകൾ, ഇയർബഡ്ഡുകൾ തുടങ്ങിയ മറ്റ് സാംസങ്ങ് ഉപകരണങ്ങളിലേക്ക് ബന്ധിപ്പിക്കുന്നത് ഇപ്പോൾ മുമ്പെന്നത്തേക്കാളും എളുപ്പമാണ്. നിങ്ങളുടെ സമീപത്ത് ലഭ്യമായ ഉപകരണങ്ങൾ കാണാൻ ദ്രുത പാനലിലെ സമീപത്തുളള ഉപകരണങ്ങൾ ടാപ്പ് ചെയ്യുക, തുടർന്ന് തൽക്ഷണം ബന്ധിപ്പിക്കാൻ ഒരു ഉപകരണം നിങ്ങളുടെ ഫോണിലേക്ക് വലിച്ചിടുക. നിങ്ങളുടെ ഫോണിലേക്ക് ബന്ധിപ്പിക്കുമ്പോൾ ലഭ്യമായ സവിശേഷതകൾ കാണുന്നതിന് നിങ്ങൾക്ക് ഒരു ഉപകരണത്തിൽ ടാപ്പ് ചെയ്യാനും കഴിയും. ഉദാഹരണത്തിന്, നിങ്ങൾ ഒരു ടിവിയിൽ ടാപ്പ് ചെയ്യുമ്പോൾ, Smart View ആരംഭിക്കാനുള്ള ഒരു ഐച്ഛികം നിങ്ങൾ കാണും.

Quick Share-നായി ശുപാർശ ചെയ്യപ്പെടുന്ന ടൂളുകൾ
പങ്കിടുന്നതിന് ശരിയായ ഉപകരണം എളുപ്പത്തിൽ കണ്ടെത്തുക. നിങ്ങളുടെ Samsung account-ലേക്ക് സൈൻ ഇൻ ചെയ്തിരിക്കുന്ന ടൂളുകളും മുമ്പ് നിങ്ങൾ പങ്കിട്ട ടൂളുകളും ലിസ്റ്റിന്റെ മുകളിൽ ദൃശ്യമാകുന്നതിനാൽ അവ എളുപ്പത്തിൽ കണ്ടെത്താൻ കഴിയും

ഇന്‍റർനെറ്റിലൂടെ പങ്കിടുന്നത് തുടരുക
ഉപകരണങ്ങൾ വളരെ അകലെയാണെങ്കിൽ പോലും ഫയൽ കൈമാറ്റം പൂർത്തിയാക്കുക. ദ്രുത ഷെയർ ഉപയോഗിച്ച് ഫയലുകൾ പങ്കിടുമ്പോൾ, നേരിട്ടുള്ള കൈമാറ്റം തുടരാൻ കഴിയാത്തത്ര അകലെയാണെങ്കിൽ, Wi-Fi അല്ലെങ്കിൽ മൊബൈൽ ഡാറ്റ ഉപയോഗിച്ച് ഇന്‍റർനെറ്റിലൂടെ കൈമാറ്റം തടസ്സമില്ലാതെ തുടരും.



നിങ്ങളുടെ സുരക്ഷ പരിരക്ഷിക്കുക

നിങ്ങളുടെ ഫോൺ മോഷ്ടിക്കപ്പെടുകയാണെങ്കിൽ നിങ്ങളുടെ ഡാറ്റ പരിരക്ഷിക്കുക
നിങ്ങളുടെ ഫോൺ മോഷ്ടിക്കപ്പെടുന്നുവെങ്കിൽ നിങ്ങളുടെ ആപ്പുകളെയും ഡാറ്റയെയും പരിരക്ഷിക്കുന്നതിന് പുതിയ മോഷണ പരിരക്ഷാ സവിശേഷതകൾ സഹായിക്കുന്നു. മോഷണം കണ്ടെത്തിയാലോ നിങ്ങളുടെ നെറ്റ്‌വർക്ക് കണക്ഷൻ നഷ്ടപ്പെട്ടാലോ സ്‌ക്രീൻ സ്വയമേവ ലോക്ക് ചെയ്യപ്പെടും, അല്ലെങ്കിൽ android.com/lock എന്നതിലേക്ക് പോയി നിങ്ങൾക്ക് സ്‌ക്രീൻ സ്വയമേവ ലോക്ക് ചെയ്യാവുന്നതാണ്. സെൻസിറ്റീവ് ക്രമീകരണങ്ങൾ മാറ്റുന്നതിന് മുമ്പ് നിങ്ങൾക്ക് ബയോമെട്രിക് പരിശോധിച്ചുറപ്പിക്കലും ആവശ്യമായി വരാം.

നിങ്ങളുടെ ഉപകരണങ്ങളുടെ സുരക്ഷാ സ്ഥിതി പരിശോധിക്കുക
സുരക്ഷാ അപകടസാധ്യതകളെ കുറിച്ച് കണ്ടെത്തുകയും അവ വേഗത്തിൽ പരിഹരിക്കുകയും ചെയ്യുക. നിങ്ങളുടെ Samsung account-ലേക്ക് സൈൻ ഇൻ ചെയ്തിരിക്കുന്ന പിന്തുണയ്‌ക്കുന്ന ഉപകരണങ്ങളെ Knox Matrix നിരീക്ഷിക്കുകയും സുരക്ഷാ അപകടസാധ്യതകൾ കണ്ടെത്തിയാൽ അവ എങ്ങനെ പരിഹരിക്കാമെന്ന് നിങ്ങളെ അറിയിക്കുകയും ചെയ്യുന്നു

സുരക്ഷാ ഭീഷണികളിൽ നിന്ന് സുരക്ഷിതരായിരിക്കുക
പരമാവധി നിയന്ത്രണങ്ങൾ ഓണായിരിക്കുമ്പോൾ സൈബർ ആക്രമണങ്ങളിൽ നിന്ന് നിങ്ങളെ സംരക്ഷിക്കാൻ ഓട്ടോ ബ്ലോക്കർ പല കാര്യങ്ങളും കൂടുതലായി ചെയ്യുന്നു. 2G നെറ്റ്‌വർക്കുകൾ ഇപ്പോൾ ബ്ലോക്ക് ചെയ്‌തിരിക്കുന്നു, കൂടാതെ നിങ്ങളുടെ ഫോൺ സുരക്ഷിതമല്ലാത്ത Wi-Fi നെറ്റ്‌വർക്കുകളിലേക്ക് സ്വയമേവ വീണ്ടും ബന്ധിപ്പിക്കില്ല. ഒരു ആക്രമണകാരി നിങ്ങളുടെ നെറ്റ്‌വർക്ക് ട്രാഫിക് തടസ്സപ്പെടുത്തുന്നത് തടയുന്നതിന് ഈ നിയന്ത്രണങ്ങൾ സഹായിക്കും.



ബാറ്ററിയും ചാർജ്ജ് ചെയ്യലും

പവർ ലാഭിക്കുന്നതിനുള്ള കൂടുതൽ ഐച്ഛികങ്ങൾ
നിങ്ങളുടെ ഫോൺ പവർ സേവിംഗ് മോഡിൽ ആയിരിക്കുമ്പോൾ എന്തൊക്കെ നടക്കണമെന്ന കാര്യത്തിൽ ഇപ്പോൾ നിങ്ങൾക്ക് കൂടുതൽ നിയന്ത്രണമുണ്ട്. നിങ്ങൾക്ക് അനുയോജ്യമായ ബാറ്ററി അളവ് ലാഭിക്കാൻ, പരിമിതപ്പെടുത്താൻ ആഗ്രഹിക്കുന്ന സവിശേഷതകൾ കൃത്യമായി തിരഞ്ഞെടുക്കുക. പവർ സേവിംഗ് ഓണായിരിക്കുമ്പോൾ പോലും നിങ്ങൾക്ക് ഈ ഐച്ഛികങ്ങൾ മാറ്റാവുന്നതാണ്.

ബാറ്ററി പരിരക്ഷണത്തിൽ കൂടുതൽ നിയന്ത്രണം
നിങ്ങൾ ബാറ്ററി പരിരക്ഷണം ഓണാക്കുമ്പോൾ, നിങ്ങൾക്ക് ഇപ്പോൾ 80%-നും 95%-നും ഇടയിൽ പരമാവധി ചാർജ്ജിംഗ് നില ക്രമപ്പെടുത്താവുന്നതാണ്.

പുതിയ ചാർജ്ജിംഗ് ഇഫക്‌റ്റ്
നിങ്ങൾ ഒരു ചാർജർ പ്ലഗ് ഇൻ ചെയ്യുമ്പോൾ, ചാർജ്ജിംഗ് സ്ഥിരീകരണം ചെറുതായിരിക്കും, തടസ്സങ്ങൾ തടയുന്നതിന് സ്‌ക്രീനിന്റെ മധ്യഭാഗത്തിന് പകരം അടിയിലാണ് അത് ദൃശ്യമാവുക, അതേസമയം ചാർജ്ജിംഗ് നില പരിശോധിക്കുന്നത് എളുപ്പമാവുകയും ചെയ്യുന്നു.



എല്ലാവർക്കും ആക്‌സസ് ചെയ്യാവുന്നതാണ്

ഒരു വിരൽ മാത്രം ഉപയോഗിച്ച് സൂം ഇൻ ചെയ്യുകയും സൂം ഔട്ട് ചെയ്യുകയും ചെയ്യുക
സൂം ഇൻ ചെയ്യുകയും ഔട്ട് ചെയ്യുകയും ചെയ്യുന്നത് ഇപ്പോൾ കൂടുതൽ എളുപ്പമാക്കിയിരിക്കുന്നു. പിഞ്ച് സൂം ഉപയോഗിക്കാൻ ബുദ്ധിമുട്ടുള്ള ആളുകൾക്ക്, സഹായക മെനുവിൽ നിന്ന് ഇപ്പോൾ 1-ഫിംഗർ സൂം സജീവമാക്കാം. സൂം ഇൻ ചെയ്യാൻ മുകളിലേക്കോ വലത്തേക്കോ സ്വൈപ്പ് ചെയ്യുക. സൂം ഔട്ട് ചെയ്യാൻ താഴേക്കോ ഇടത്തേക്കോ സ്വൈപ്പ് ചെയ്യുക.

മെച്ചപ്പെടുത്തിയ സ്‌ക്രീൻ നിയന്ത്രണങ്ങൾ
സ്‌ക്രീൻ നിയന്ത്രിക്കാൻ നിങ്ങളെ സഹായിക്കുന്നതിന് സഹായക മെനു ഇപ്പോൾ കൂടുതൽ കാര്യങ്ങൾ ചെയ്യുന്നു. ഒരൊറ്റ ബട്ടൺ സ്‌പർശിക്കുന്നതിലൂടെ നിങ്ങൾക്ക് ഇപ്പോൾ രണ്ടുതവണ ടാപ്പ് ചെയ്യാനും സ്‌പർശിച്ചുപിടിക്കാനും കഴിയും. പുതിയ സ്ക്രോളിംഗ് നിയന്ത്രണങ്ങൾ, സ്ക്രീനിലെ ആരംഭ, അവസാന പോയിന്റുകളിൽ ടാപ്പ് ചെയ്യുക വഴി സ്ക്രീനിൽ ഒരു പ്രത്യേക ദൂരം സഞ്ചരിക്കാൻ നിങ്ങളെ അനുവദിക്കുന്നു.

നിങ്ങളുടെ സ്പർശന ഇടപെടലുകൾ ഇച്ഛാനുസൃതമാക്കുക
നിങ്ങൾക്ക് ഏറ്റവും സൗകര്യപ്രദമായ ക്രമീകരണങ്ങൾ തിരഞ്ഞെടുക്കാൻ സഹായം കരസ്ഥമാക്കുക. സ്പർശിച്ചുപിടിക്കൽ സാവകാശം, സ്‌പർശ ദൈർഘ്യം, ആവർത്തിച്ചുള്ള സ്പർശങ്ങൾ അവഗണിക്കുക എന്നീ ക്രമീകരണങ്ങൾക്കായി പുതിയ ടെസ്റ്റുകൾ ലഭ്യമാണ്. ടെസ്‌റ്റിന്, നിങ്ങളുടെ നിലവിലെ ക്രമീകരണങ്ങൾ ഉചിതമാണോ ക്രമപ്പെടുത്തലുകൾ ആവശ്യമാണോ എന്ന് നിങ്ങളെ അറിയിക്കാൻ കഴിയും.



കൂടുതൽ മെച്ചപ്പെടുത്തലുകൾ

നിങ്ങളുടെ ഡിജിറ്റൽ അസിസ്റ്റന്റ് ആക്‌സസ് ചെയ്യുന്നതിന് സൈഡ് ബട്ടൺ അമർത്തിപ്പിടിക്കുക
കോണർ സ്വൈപ്പ് ഉപയോഗിക്കുന്നതിന് പകരം നിങ്ങളുടെ ഡിഫോൾട്ട് ഡിജിറ്റൽ അസിസ്റ്റന്റ് ആപ്പ് വേഗത്തിൽ ആക്‌സസ് ചെയ്യുന്നതിനുള്ള പുതിയൊരു വഴിയാണ് സൈഡ് ബട്ടൺ. ക്രമീകരണങ്ങളിൽ സൈഡ് ബട്ടൺ എന്താണ് ചെയ്യുന്നതെന്ന് നിങ്ങൾക്ക് മാറ്റാവുന്നതാണ്.

വീഡിയോകൾ വീണ്ടും കാണുക
വീഡിയോ പ്ലെയറിൽ, ഓരോ വീഡിയോയുടെയും അവസാനം ഒരു ബട്ടൺ ദൃശ്യമാകും, അത് വീഡിയോ തുടക്കം മുതൽ വീണ്ടും തുടങ്ങുന്നതിന് നിങ്ങളെ അനുവദിക്കുന്നു.

മെച്ചപ്പെടുത്തിയ കോൺടാക്‌ട് ലിസ്റ്റ്
കൂടുതൽ സ്ഥിരതയുള്ള അനുഭവത്തിനായി, ഫോൺ ആപ്പിലും കോൺടാക്‌ട് ആപ്പിലും ഇപ്പോൾ ഒരേ കോൺടാക്‌ട് ലിസ്റ്റ് ദൃശ്യമാകുന്നു. മെനുകളും ഐച്ഛികങ്ങളും രണ്ട് ലൊക്കേഷനുകളിലും ഒരുപോലെയായതിനാൽ നിങ്ങൾ തിരയുന്നത് എല്ലായ്പ്പോഴും കണ്ടെത്താനാകും. കോൺടാക്‌ടുകൾക്കായി തിരയുമ്പോൾ, നിങ്ങൾ പതിവായി തിരഞ്ഞ കോൺടാക്‌ടുകൾ തിരയൽ ഫലങ്ങളുടെ മുകളിൽ ദൃശ്യമാകും, ഇത് ശരിയായ വ്യക്തിയെ വേഗത്തിൽ കണ്ടെത്തുന്നതിന് നിങ്ങളെ സഹായിക്കുന്നു.

Samsung Wallet-ലേക്ക് ബോർഡിംഗ് പാസുകൾ വേഗത്തിൽ ചേർക്കുക
സാംസങ്ങ് ഇന്‍റർനെറ്റിൽ ഒരു ബോർഡിംഗ് പാസ് ഉൾപ്പെടുന്ന ഒരു പിന്തുണയ്‌ക്കുന്ന എയർലൈൻ വെബ്‌പേജോ യാത്രാ വെബ്‌പേജോ നിങ്ങൾ കാണുമ്പോൾ, ഒരു ബട്ടൺ ദൃശ്യമാകുന്നതിനാൽ നിങ്ങൾക്ക് അത് വേഗത്തിലും എളുപ്പത്തിലും Samsung Wallet-ലേക്ക് ചേർക്കാവുന്നതാണ്.

പ്രവർത്തന പ്രവചനങ്ങൾ
ഓട്ടം, പൂന്തോട്ടപരിപാലനം, ക്യാമ്പിംഗ് തുടങ്ങിയ ഔട്ട്ഡോർ പ്രവർത്തനങ്ങൾക്ക് കാലാവസ്ഥ അനുയോജ്യമാണോ എന്ന് പരിശോധിക്കുന്നത് ഇപ്പോൾ എളുപ്പമാണ്. കാലാവസ്ഥ ആപ്പിൽ കാണിക്കാൻ നിങ്ങൾക്ക് 3 പ്രവർത്തനങ്ങൾ വരെ തിരഞ്ഞെടുക്കാവുന്നതാണ്.

ഇച്ഛാനുസൃത സ്ഥല ലേബലുകൾ
കാലാവസ്ഥ ആപ്പിൽ വ്യത്യസ്‌ത ലൊക്കേഷനുകളുടെ ട്രാക്ക് സൂക്ഷിക്കുന്നത് കൂടുതൽ എളുപ്പമാണ്. ഹോം, ഓഫീസ്, സ്കൂൾ, അല്ലെങ്കിൽ കാലാവസ്ഥ പരിശോധിക്കാൻ ആഗ്രഹിക്കുന്ന മറ്റേതെങ്കിലും സ്ഥലം എന്നിങ്ങനെ നിങ്ങൾ ചേർക്കുന്ന ലൊക്കേഷനുകളിലേക്ക് ഇപ്പോൾ നിങ്ങൾക്ക് ഇച്ഛാനുസൃത ലേബലുകൾ ക്രമീകരിക്കാവുന്നതാണ്.

നിങ്ങളുടെ ഗെയിമിംഗ് വർദ്ധിപ്പിക്കുക
ഗെയിം ബൂസ്റ്ററിന്റെ ഇൻ-ഗെയിം പാനൽ പുനർരൂപകൽപ്പന ചെയ്‌തിരിക്കുന്നു, അതിനാൽ ചെയ്‌തുകൊണ്ടിരിക്കുന്നത് ഉപേക്ഷിക്കാതെ തന്നെ വേഗത്തിൽ ക്രമീകരണങ്ങൾ മാറ്റുന്നത് എളുപ്പമാക്കുന്നു.

ഓരോ ഗെയിമിനും പ്രകടനം ക്രമീകരിക്കുക
ഓരോ ഗെയിമിനും വെവ്വേറെ പ്രകടന ക്രമീകരണങ്ങൾ ക്രമപ്പെടുത്തുന്നതിന് ഗെയിം ബൂസ്റ്റർ ഇപ്പോൾ നിങ്ങളെ അനുവദിക്കുന്നു. ചില ഗെയിമുകൾ ഉയർന്ന പ്രകടനത്തിലേക്കും മറ്റുള്ളവ കൂടുതൽ ഗെയിംപ്ലേ സമയത്തിനായി ബാറ്ററി ലാഭിക്കലിലേക്കും ക്രമീകരിക്കാവുന്നതാണ്. നിങ്ങൾക്ക് ഏറ്റവും അനുയോജ്യമായ ക്രമീകരണങ്ങൾ കണ്ടെത്തുക.

Edge പാനലുകൾ ഡൗൺലോഡ് ചെയ്യുന്നതിനുള്ള പിന്തുണ അവസാനിക്കുകയാണ്
One UI 7-ൽ Galaxy Store-ൽ നിന്ന് Edge പാനലുകൾ ഇനിയങ്ങോട്ട് ഡൗൺലോഡ് ചെയ്യാൻ കഴിയില്ല. നിങ്ങൾ ഇതിനകം തന്നെ ഡൗൺലോഡ് ചെയ്‌തിരിക്കുന്ന Edge പാനലുകൾ തുടർന്നും ഉപയോഗിക്കാം.

ബിൽഡ് നമ്പർ : A166MUBS3AYC1
Android പതിപ്പ് : U(Android 14)
റിലീസ് തീയതി : 2025-04-29
സുരക്ഷാ പാച്ച് നില : 2025-03-01
• നിങ്ങളുടെ ഉപകരണത്തിന്‍റെ സുരക്ഷ മെച്ചപ്പെടുത്തിയിട്ടുണ്ട്.